Home app

ഹര്‍ത്താലിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിച്ചു ; രമേശ് ചെന്നിത്തല

ഹര്‍ത്താലിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ പ്രകോപനങ്ങള്‍ സൃഷ്ടിച്ചുവെന്നും ചെന്നിത്തല ആരോപിച്ചു. ഹര്‍ത്താലിനെ തകര്‍ക്കാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തെത്തി. ഒറ്റപ്പെട്ട അക്രമങ്ങളെ പെരുപ്പിച്ചു കാണിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. പ്രകടനങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ ഓടിച്ചു കയറ്റിയതിനെ തുടര്‍ന്നാണ് ചില സ്ഥലങ്ങളില്‍ ബസുകള്‍ക്കു നേരെ അക്രമങ്ങള്‍ ഉണ്ടായത്. സിപിഎം, ബിജെപി സംഘടനകള്‍ യോജിച്ചാണ് ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസുകള്‍ നടത്തുന്നത്.

അടിക്കടിയുള്ള ഇന്ധന വിലയില്‍ പൊറുതി മുട്ടിയ ജനം ഹര്‍ത്താലിനോട് സഹകരിക്കുന്നു. കേരളം ആദ്യമായിട്ടല്ല ഹര്‍ത്താല്‍ കാണുന്നതെന്നും ജനങ്ങള്‍ക്ക് പ്രതിസന്ധിയുണ്ടായെങ്കില്‍ അത് അന്വേഷിക്കും. കേന്ദ്രസര്‍ക്കാര്‍ പാചക വാതക വിലയും ഇന്ധന വിലയും തുടരെ തുടരെ വര്‍ധിപ്പിക്കുന്നു. പെട്രോളിന് ഏഷ്യന്‍ രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ത്യയില്‍. ജിഎസ്ടി നടപ്പാക്കി 100 ദിവസം പിന്നിട്ടിട്ടും വാഗ്ദാനങ്ങള്‍ നടപ്പാകുന്നില്ല. അരി ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില വര്‍ധിക്കുകയാണ്.

സംസ്ഥാനത്ത് ഭരണസ്തംഭനമാണ്. വികസനം ഉണ്ടെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നു. എന്നാല്‍ ഒരു വികസനവും സംസ്ഥാനത്ത് നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനങ്ങള്‍ക്കുള്ള അധിക നികുതി വേണ്ടന്നു വയ്ക്കാന്‍ കേരള സര്‍ക്കാര്‍ തയാറാകുന്നില്ല. കര്‍ണാട, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ അധിക നികുതി വേണ്ടെന്നു വച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വാശിയിലാണ്. യുഡിഎഫ് സര്‍ക്കാര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ അധികനികുതി വേണ്ടെന്നു വച്ചിരുന്നു. ഇത്തരത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങളെ സഹായിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top