സോളാര്‍ കേസില്‍ സുപ്രധാന വെളിപ്പെടുത്തലുമായി ബിജു രാധാകൃഷ്ണന്. കേസിന്റെ മുഖ്യസുത്രധാരന്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ കെ.ബി. ഗണേഷ് കുമാര്‍ ആണെന്ന് ബിജു രാധാകൃഷ്ണ് വടകര ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് സരിതാ എസ്. നായര്‍ക്ക് രാഷ്ട്രീയക്കാരെയും വ്യവസായ പ്രമുഖരെയും പരിചയപ്പെടുത്തി നല്‍കിയത് ഗണേഷ് കുമാര്‍ ആണെന്നു ബിജു ആരോപിച്ചു.
സോളാര്‍ ഇടപാടില്‍ വടകരയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വഞ്ചിച്ച കേസിലെ വിചാരണയ്ക്കായാണ് പ്രതിയായ ബിജു രാധാകൃഷ്ണനെ കോടതിയില്‍ ഹാജരാക്കിയത്. മുഖ്യമന്ത്രിയിലും സോളാര്‍ കേസിന്റെ പുരോഗതിയിലും വിശ്വാസമുള്ളതിനാലാണ് ഇപ്പോള്‍ ഇക്കാര്യം പരാതിയായി നല്കാന് തയാറായതെന്നു ബിജു അറിയിച്ചു.