Breaking News

സോളാർ കേസ്:എംഎൽഎ ഹോസ്റ്റലില്‍ സിബിഐ പരിശോധന,നടപടി ഹൈബിക്കെതിരായ പരാതിയിൽ

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് എം എല്‍ എ ഹോസ്റ്റലില്‍ സി ബി ഐ പരിശോധന. ഹൈബി ഈഡന്‍ എംഎല്‍എ ആയിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന നിള ബ്ലോക്കിലെ മുപ്പത്തിനാലാം മുറിയിലാണ് പരിശോധന നടത്തുന്നത്.പരാതിക്കാരിയെ ഹൈബി ഈഡന്‍ എം എല്‍ എ ഹോസ്റ്റലില്‍വച്ച്‌ പീഡിപ്പിച്ചെന്നാണ് പരാതി. 2013-14 ലാണ് സംഭവം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. പതിനൊന്നുമണിയോടെ പരാതിക്കാരിയുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവിടെയെത്തിയത്. ഈ റൂമില്‍ ഇപ്പോള്‍ മറ്റൊരു എംഎല്‍എയാണ് താമസിക്കുന്നത്.

സോളാര്‍ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതമെന്ന് ഹൈബി ഈഡന്‍ മുന്‍പ് പ്രതികരിച്ചിരുന്നു. ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ.പി അബ്‌ദുള്ളകുട്ടി, എ.പി അനില്‍കുമാര്‍, ഹൈബി ഈഡന്‍ എന്നിങ്ങനെ ആറു നേതാക്കള്‍ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് സി ബി ഐയ്ക്ക് വിട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top