സോളാര്‍ കമ്മീഷന്റെ കണ്ടെത്തലുകളടങ്ങിയ സോളാര്‍ റിപ്പോര്‍ട്ടിനായി മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് സമീപിക്കുമെന്ന് ഉമ്മന്‍ചാണ്ടി. വിവരവകാശ നിയമപ്രകാരം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചില്ലെങ്കിലാണ് നേരിട്ട് മുഖ്യമന്ത്രിയെ സമീപിക്കാന്‍ തീരുമാനിച്ചത്. റിപ്പോര്‍ട്ട് എന്താണെന്ന് മനസിലായാലേ തുടര്‍നടപടികല്‍ സാധിക്കൂ. റിപ്പോര്‍ട്ട് തരാത്തത് സാമാന്യനീതിയുടെ നിഷേധം. ഇക്കാര്യത്തില്‍ ദുരൂഹതയുണ്ട്. നിയമപരമായി നേരിടാമെന്ന് ആത്മവിശ്വാസം ഉണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.കൊച്ചിയില്‍ നിയമവിദഗ്ദ്ധരുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം.
സോളാര്‍ റിപ്പോര്‍ട്ടിനായി മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് ഉമ്മന്‍ചാണ്ടി
By
October 14, 2017 5:05 am