Uncategorized

ഹൈ​ബി ഈ​ഡനെ​തി​രാ​യ സോളാര്‍ പീഡന കേസിൽ തെ​ളി​വി​ല്ലെ​ന്ന് സി​ബി​ഐ, ക്ലീൻ ചിറ്റ്

കൊ​ച്ചി: ഹൈ​ബി ഈ​ഡ​ന്‍ എം​പി​ക്കെ​തി​രാ​യ സോ​ളാ​ര്‍ കേ​സ് പ്ര​തി​യുടെ പീ​ഡ​ന​ പരാതിയില്‍ തെ​ളി​വി​ല്ലെ​ന്ന് സി​ബി​ഐ.കോ​ട​തി​യി​യി​ല്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കേ​സി​ലെ പ​രാ​തി​ക്കാ​രി​ക്ക് തെ​ളി​വ് ന​ല്‍​കാ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്നും സി​ബി​ഐ കോടതിയില്‍ വ്യ​ക്ത​മാ​ക്കി.കൂടാതെ പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി​യി​ല്‍ വൈ​രു​ദ്ധ്യ​മു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. എം​എ​ല്‍​എ ഹോ​സ്റ്റ​ലി​ല്‍ വ​ച്ച്‌ പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി. സം​സ്ഥാ​ന സ​ര്‍​ക്കാ​രാ​ണ് കേ​സ് സി​ബി​ഐ​യെ ഏ​ല്‍​പ്പി​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ബി​ഐ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ആ​റ് കേ​സു​ക​ളി​ലെ ആ​ദ്യ​ത്തെ കേ​സി​ന്‍റെ റി​പ്പോ​ര്‍​ട്ട് ആ​ണ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​രാ​തി​ക്കാ​രി​യു​മാ​യി എം​എ​ല്‍​എ ഹോ​സ്റ്റ​ലി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. ആദ്യം കേ​സ് അ​ന്വേ​ഷി​ച്ച കേ​ര​ള പൊ​ലീ​സി​ലെ പ്ര​ത്യേ​ക സം​ഘ​ത്തി​നും തെ​ളി​വ് ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top