മുനമ്പം കടപ്പുറത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി കാണാതായ നാലു തൊഴിലാളികളില്‍ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അപകടത്തില്‍പ്പെട്ട ബോട്ടിനുള്ളില്നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മറ്റു രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.ബേപ്പൂര്‍ തുറമുഖത്തുനിന്നു 50 നോട്ടിക്കല്‍ മൈല്‍ അകലെ ഉള്‍ക്കടലിലാണ് ഇമ്മാനുവല്‍ എന്ന പേരിലുള്ള ബോട്ട് മുങ്ങിയത്. മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന ബോട്ടിലെ രണ്ടുപേരെ കോഴിക്കോട് പുതിയാപ്പയില് നിന്നു പോയ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. തമിഴ്നാട് കുളച്ചല്‍ സ്വദേശികളായ ആന്റോ (39),റമ്യാസ് (50), തിരുവനന്തപുരം സ്വദേശികളായ ജോണ്സണ് (19), പ്രിന്‍സ് (20) എന്നിവരെയാണ് കാണാതായത്.