Home app

വിദ്യാര്‍ഥികള്‍ വരുന്നത് പഠിക്കാന്‍ ; വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരങ്ങള്‍ അനുവദിക്കില്ലെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധര്‍ണയും പട്ടിണി സമരവും സത്യഗ്രഹവും അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. വിദ്യാര്‍ത്ഥികള്‍ വരുന്നത് പഠിക്കാനാണ്. അല്ലാതെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനല്ല. സമരം ചെയ്യുന്നവരെ പുറത്താക്കാമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.

രാഷ്ട്രീയ പ്രവര്‍ത്തനവും വിദ്യാഭ്യാസവും ഒന്നിച്ച് പോകില്ല. വിദ്യാര്‍ത്ഥികള്‍ പഠിക്കാനാണ് സ്ഥാപനങ്ങളില്‍ പോകുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനല്ല. രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാണെങ്കില്‍ പഠനം നിര്‍ത്തി പോകണം. കോളേജിനകത്തോ പരിസരത്തോ സമരപന്തലും പിക്കറ്റിങ്ങും അനുവദിക്കരുത്. ഇക്കാര്യം പൊലീസ് ശ്രദ്ധിക്കണം. കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടാല്‍ ക്യാംപസില്‍ സമാധാനം ഉറപ്പാക്കാന്‍ പൊലിസ് ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു. പൊന്നാനി എം.ഇ.എസ് കോളേജിലെ വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top