Home app

കണ്ണൂരില്‍ പഞ്ചായത്ത് അംഗത്തിന്റെ ഓട്ടോറിക്ഷ കത്തിച്ചു, വീടിന് നേരെ കരിയോയില്‍ ആക്രമണം

കണ്ണൂര്‍ ജില്ലയിലെ പൂളക്കുറ്റി കണിച്ചാര്‍ പഞ്ചായത്തംഗത്തിന്റെ വീടിനുനേരെ കരി ഓയില്‍ ഒഴിച്ച് ആക്രമണം. ഒമ്പതാം വാര്‍ഡ് അംഗം തേവര്‍പൂന്തറ ബാബുവിന്റെ വീടിനും വാഹനത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്. വ്യാഴാഴ്ച രാത്രി 12 മണിയോടെയാണു സംഭവം. വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ ടാക്‌സിയുടെ ഗ്ലാസ് തകര്‍ക്കുന്ന ശബ്ദം കേട്ടു വീട്ടുകാര്‍ പുറത്തിറങ്ങുമ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. വീടിന്റെ മുന്‍ഭാഗമാകെ കരിഓയില്‍ ഒഴിച്ച നിലയിലാണ്.

കേളകം, പേരാവൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തനിക്ക് രാഷ്ട്രീയമായോ വ്യക്തിപരമായോ ശത്രുക്കള്‍ ആരുമില്ലെന്നും സമാധാനപരമായി കഴിയുന്ന പ്രദേശത്ത് ആരാണു മനഃപൂര്‍വം ആക്രമണം നടത്തിയതെന്ന് അടിയന്തിരമായി കണ്ടെത്തണമെന്നും ബാബു ആവശ്യപ്പെട്ടു. സമീപകാലത്ത് ഒരു കരിങ്കല്‍ ക്വാറിയുമായി ബന്ധപ്പെട്ടു ചില വിവാദങ്ങളുമായി ബന്ധപ്പെടുത്തി ബാബുവിന്റെ പേരു ഉള്‍പ്പെട്ടതിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് ഈ ആക്രമണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top