Home app

തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുവാന്‍ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ലോക്‌സഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുവാന്‍ സാധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഒ.പി. റാവത്ത്. അടുത്ത സെപ്റ്റംബറോടെ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇതിനു പൂര്‍ണ സജ്ജമാകുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പുകള്‍ എല്ലാം ഒന്നിച്ച് നടത്തുക എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു ആദ്യം മുന്നോട്ട് വെച്ചിരുന്നത്. കൂടാതെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി ഇക്കാര്യം വെറും രാഷ്ട്രീയം എന്നതിനപ്പുറം ചര്‍ച്ച ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളാണ്. ഇതിനായി സമവായം ഉണ്ടാവുകയാണ് വേണ്ടതെന്നാണും റാവത്ത് പറഞ്ഞു.

സംയുക്തമായി തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ കൂടുതല്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും, വിവിപാറ്റ് മെഷീനുകളും ആവശ്യമായി വരും. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പണം ലഭിച്ചതിന് ശേഷം കൂടുതല്‍ മെഷീനുകള്‍ക്ക് ഓര്‍ഡര്‍ നല്‍കും. അടുത്തവര്‍ഷം സെപ്തംബര്‍ ആവുമ്പോഴേക്കും തിരഞ്ഞെടുപ്പ് കമ്മിഷന് 40 ലക്ഷം വിവിപാറ്റ് മെഷീന്‍ ഉണ്ടാവുമെന്നും ഒ.പി റാവത്ത് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top