Home app

ലാസ് വേഗാസ് വെടിവെപ്പ്: തീവ്രവാദികള്‍ക്ക് ബന്ധമുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് എഫ്ബിഐ

ലാസ് വേഗാസില്‍ നടന്ന വെടിവെപ്പുമായി തീവ്രവാദികള്‍ക്ക് ബന്ധമുണ്ടെന്നതിന് ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍. വെടിവെപ്പ് നടത്തിയ സ്റ്റീഫന്‍ പാഡക്കിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തുവെന്നും സംഭവത്തില്‍ മാറ്റാരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അക്രമി മാത്രമാണ് സംഭവത്തിന് പിന്നിലെന്നും ആസുത്രണം നടത്തുകയും ആയുധങ്ങള്‍ ശേഖരിക്കുകയും ചെയ്ത ശേഷമാണ് അക്രമി വെടിവെപ്പ് നടത്തിയതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വെടിവയ്പ്പ് നടത്താന്‍ പദ്ധതിയിട്ടിരുന്നതായി യാതൊരു സൂചനയും തനിക്ക് ലഭിച്ചിരുന്നില്ലെന്ന് സ്റ്റീഫന്‍ പാഡക്കിന്റെ സുഹൃത്ത് മാരിലൂ ഡാന്‍ലി മൊഴി നല്‍കിയതായും എഫ്ബിഐ പറഞ്ഞു.

സംഗീതപരിപാടിക്കിടെ അക്രമി നടത്തിയ വെടിവയ്പില്‍ 58 പേര്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ഞൂറിലേറെ പേര്‍ക്കു പരിക്കേറ്റു. ലാസ് വേഗസിലെ പ്രമുഖ ചൂതാട്ട കേന്ദ്രങ്ങളിലൊന്നായ മാന്‍ഡലെ ബേ ഹോട്ടലിലെ 32-ാം നിലയില്‍ നിന്നു സമീപത്തെ സംഗീതപരിപാടി നടക്കുന്ന വേദിയിലേക്ക് അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top