Home app

പ്രശസ്തിയും പണവുംകൊണ്ട് രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ കഴിയില്ലെന്ന് രജനീകാന്ത്.

സിനിമാ നടന്‍ , പ്രശസ്തി , പണം തുടങ്ങിയവകൊണ്ടൊന്നും രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ കഴിയില്ലെന്ന് തമിഴ് സൂപ്പര്‍താരം രജനീകാന്ത്. ചെന്നൈയില്‍ നടന്‍ ശിവാജി ഗണേശന്റെ സ്മാരക ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തില്‍ വിജയിക്കാനുള്ള ഗുണങ്ങള്‍ തീരുമാനിക്കുന്നത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. നടന്‍ കമലഹാസന്‍ തമിഴ്‌നടന്‍ ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നടനില്‍ നിന്നു രാഷ്ട്രീയത്തിലേക്ക് വളരാന്‍ ഇനിയുമേറെ കാത്തിരിക്കേണ്ടതുണ്ട്. സത്യമായും എനിക്ക് അതിനുള്ള രഹസ്യങ്ങള്‍ അറിയില്ല. എന്നാല്‍ കമല്‍ഹാസന് അത് അറിയാമെന്നു തോന്നുന്നു. രണ്ടു മാസം മുമ്പായിരുന്നെങ്കില്‍ അദ്ദേഹം അത് എന്നോട് പറഞ്ഞെനെ. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഒപ്പം കൈപിടിക്കാനാണ് പറയുന്നതെന്നും രജനീകാന്ത് തമാശരൂപേണ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top