Home app

രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ ഒന്നിച്ചു പ്രവര്‍ത്തിക്കും ; കമല്‍ഹാസന്‍

രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് നടന്‍ കമലഹാസന്‍. തമിഴ്‌നാട് രാഷ്ട്രീയം മാറുകയാണെന്നും അതില്‍ താനും ഭാഗമാകുമെന്നും കമല്‍ഹാസന്‍ പറഞ്ഞു. സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുമെന്ന് കഴിഞ്ഞ ദിവസം കമലഹാസന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ അതിവേഗത്തിലുള്ള പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയ്ക്ക് എതിരെ ശക്തമായ നിലപാടുമായി നടന്‍ കമലഹാസന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.ജോലി ചെയ്യാതെ റിസോര്‍ട്ടില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ എം.എല്‍.എമാര്‍ക്ക് ശമ്പളം നല്‍കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ കേരളത്തിലെത്തിയ കമലഹാസന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top