Home app

യെമെനില്‍ ഇനിയും പോകാന്‍ ഒരുക്കമാണെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍

സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വീണ്ടും യെമെനിലേക്ക് പോകാന്‍ ഒരുക്കമാണെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. ദൈവ ഹിതമുണ്ടെങ്കില്‍ താന്‍ വീണ്ടും പോകുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നെ തടവില്‍ പാര്‍പ്പിച്ചിരുന്ന ഭീകരവാദ സംഘടന ഏതാണെന്ന് തനിക്കറിയില്ലെന്നും അത് ഐഎസ്ഐഎസ് ആണെന്ന് മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ചെറിയ രോഗങ്ങള്‍ക്കു പോലും വൈദ്യസഹായവും ഭക്ഷണവും തടവില്‍ പാര്‍പ്പിച്ചിരുന്നവര്‍ നല്‍കിയിട്ടുണ്ട്. അത് അവരുടെ ഉള്ളില്‍ നന്മയുള്ളതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

തന്റെ മോചനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതാരാണെന്ന് അറിയില്ല. നിങ്ങളെ മോചിപ്പിച്ച് കേരളത്തിലേക്ക് അയയ്ക്കുന്നു എന്നുമാത്രമാണ് എനിക്ക് അറിയാന്‍ സാധിച്ചതെന്നും അദ്ദേഹം അറിയിച്ചു.

ഒരുപാടു പേരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെയും പ്രാര്‍ഥനയുടെയും ഫലമാണ് തന്റെ മോചനം. അതിനായി പ്രത്യേകം ഒരാള്‍ പ്രവര്‍ത്തിച്ചതായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ മോചിപ്പിക്കണമെന്നാശ്യപ്പെട്ടു കൊണ്ടുള്ള രണ്ട് വീഡിയോ ക്ലിപ്പുകളും അവര്‍ തന്നെ കൊണ്ട് നിര്‍ബന്ധിച്ച് എടുത്തവയാണെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top