Alappuzha

തോമസ് ചാണ്ടി അഴിമതി നടത്തിയിട്ടില്ലെന്ന് എന്‍സിപി

ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളി എന്‍സിപി സംസ്ഥാന നേതൃത്വം. തോമസ് ചാണ്ടി അഴിമതി നടത്തിയിട്ടില്ലെന്ന് എന്‍സിപി സംസ്്ഥാന പ്രസിഡണ്ട് ടിപി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. എന്‍സിപി തോമസ് ചാണ്ടിക്കൊപ്പമാണെന്നും അനാവശ്യ ആരോപണങ്ങളില്‍ നടപടിയെടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചാനല്‍ ചര്‍ച്ചകളിലൂടെയും മാധ്യമങ്ങളിലൂടേയും പാര്‍ട്ടിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഈ വിഷയത്തില്‍ മൂന്നു ജില്ലാകമ്മറ്റികളോട് വിശതീകരണം ആവശ്യപ്പെടും. നടപടിക്കു കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം ഉണ്ടെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

കുട്ടനാട്ടില്‍ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്കുള്ള റോഡ് തുറമുഖ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ടാറിംഗ് നടത്തിയെന്നും അഞ്ച് ഏക്കര്‍ കായല്‍ കൈയ്യേറിയെന്നുമാണ് തോമസ് ചാണ്ടിക്കെതിരായ ആരോപണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top