Home app

ചാലക്കുടി ക്വട്ടേഷന്‍ കൊലപാതകം: സി.പി ഉദയഭാനുവിനെതിരെ വെളിപ്പെടുത്തല്‍

ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ സി.പി.ഉദയഭാനുവിനെതിരെ വെളിപ്പെടുത്തല്‍. കൊല്ലപ്പെട്ട രാജീവിന്റെ സുഹൃത്തുക്കളാണ് ആരോപണവുമായി രംഗത്തെത്തിയത്.
ആരോപണവുമായി കൊല്ലപ്പെട്ട രാജീവിന്റെ സുഹൃത്തുക്കളാണ് രംഗത്തെത്തിയത്. ഉദയഭാനുവില്‍ നിന്ന് രാജീവിന് ഭീഷണിയുണ്ടായിരുന്നെന്നും
പോലീസ് സംരക്ഷണം വേണമെന്നും ചൂണ്ടിക്കാട്ടി രാജീവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെന്നും സുഹൃത്തുക്കള്‍ ആരോപിച്ചു.

ഇനി ഭീഷണി ഉണ്ടാവുകയാണെങ്കില്‍ നെടുമ്പാശ്ശേരി എസ്‌ഐയേയും സിഐയേയും സമീപിക്കാവുന്നതാണെന്നും പോലീസ് ഇയാള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കണമെന്നും ഹൈക്കോടതി ഉത്തരവ് നല്‍കുകയും ചെയ്തിരുന്നു.

അതേസമയം സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നും രാജീവിന്റെ പരാതി വ്യാജമാണെന്നുമാണ് സി.പി.ഉദയഭാനുവിന്റെ പ്രതികരണം. തന്നില്‍ നിന്ന് പണം വാങ്ങിയതിന് ശേഷം രാജീവ് തന്നെ വഞ്ചിക്കാന്‍ ശ്രമിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആലുവ റൂറല്‍ എസ്പിക്ക് താന്‍ പരാതി നല്‍കി. ഇതില്‍ നിന്ന് ഒഴിവാകുന്നതിനാണ് രാജീവ് വ്യാജ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചതെന്നുമാണ് സി.പി.ഉദയഭാനുവിന്റെ വിശദീകരണം.

കഴിഞ്ഞ ദിവസമാണ് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ രാജീവിനെ ഒരു വാടക കെട്ടിടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊല നടത്തിയെന്ന് കരുതുന്ന മൂന്ന് ഗുണ്ടകളെ പോലീസ് പിടികൂടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ വാടക കൊലയാളികളാണെന്നും കൊച്ചിയിലെ ഒരു അഭിഭാഷകനാണ് ഇവര്‍ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നും സൂചനയുണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top