കുവൈറ്റില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 17 ഇന്ത്യാക്കാരില്‍ 15 പേരുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കാന്‍ കുവൈറ്റ് അമീര്‍ ഉത്തരവിട്ടു. ഒരാളെ വെറുതെ വിടുകയും ചെയ്തു. മലയാളികളടക്കമുള്ള 119 പേരുടെ തടവുശിക്ഷയിലും ഇളവ് അനുവദിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
അമീറിന് നന്ദി പറഞ്ഞ വിദേശകാര്യ മന്ത്രി ജയിലില്‍ നിന്ന് മോചിതരാകുന്നവര്‍ക്ക് എല്ലാ സഹായവും കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം നല്‍കുമെന്നും അറിയിച്ചു.