സോളാര്‍ തട്ടിപ്പ് കേസില്‍ ജുഡീഷ്യല്‍ കമ്മീഷന് ഇന്ന് അന്തിമ റിപ്പോര്‍ട്ട് നല്‍കും. ജുഡീഷ്യല്‍ കമ്മീഷന്റെ അധ്യക്ഷന്‍ ജസ്റ്റിസ് ശിവരാജന് മുഖ്യമന്ത്രി പിണറായി വിജയനാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഇന്ന് വൈകിട്ട് 3 മണിയോടെയായിരിക്കും കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
ഈ മാസം 27ന് കമ്മീഷന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് അന്വേഷണ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ വിവാദമായിരുന്നു സോളാര്‍ തട്ടിപ്പ് കേസ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെ നിരവധി പ്രമുഖര്‍ക്കെതിരെയായിരുന്നു ആരോപണം ഉയര്‍ന്നിരുന്നത്. ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെ നിരവധി പ്രമുഖരെ കേസില്‍ കമ്മീഷന് വിസ്തരിച്ചിരുന്നു.
2013ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഹൈക്കോടതി റിട്ടയേര്‍ഡ് ജസ്റ്റിസായ ജി.ശിവരാജനെ കമ്മീഷന് അധ്യക്ഷനായി നിയമിച്ചത്. പിന്നീട് കമ്മീഷന് പലതവണ കാലാവധി നീട്ടി നല്‍കിയിരുന്നു. സോളാര്‍ കേസില്‍ സര്‍ക്കാരിന് ഏതെങ്കിലും തരത്തില്‍ നഷ്ടമുണ്ടായോ എന്നും ഉണ്ടായെങ്കില്‍ ആരാണ് ഉത്തരവാദി എന്നതുമാണ് കമ്മീഷന് അന്വേഷിച്ചത്.