ചേലക്കര പുലക്കോട് കോട്ടപ്പുറം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പൂജാരി ഗോപിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വൃദ്ധയുടെ മൃതദേഹം ക്ഷേത്രത്തിന് സമീപം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ കേസില്‍ ഗോപിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഞായറാഴ്ച വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഗോപിക്ക് പോലീസ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ഗോപിയെ കാണാതായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തൃശൂരില്‍ പൂജാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
By
September 24, 2017 10:29 am