ബലാത്സംഗക്കേസില്‍ കോടതി ശിക്ഷിച്ച ദേരാ സച്ചാ സൗധ നേതാവ് ഗുര്‍മീത് റാം റഹീം സിംഗിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്യും. ഗുര്‍മീത് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഹരിയാനയിലെ പഞ്ച്കുളയിലും മറ്റ് സ്ഥലങ്ങളിലുമുണ്ടായ കലാപവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുകയെന്ന് ഡിജിപി ബി.എസ്. സന്ധു പറഞ്ഞു.
അതേസമയം ഗുര്‍മീതിന്റെ വളര്‍ത്തുമകളെന്ന് അവകാശപ്പെടുന്ന ഹണിപ്രീത് സിംഗ്, ദേര നടത്തിപ്പു ചുമതലയിലുള്ള ആദിത്യ ഇന്സാന്, പവന് ഇന്സാന് എന്നിവര്‍ക്കെതിരെ ഇന്റര്‍ നാഷണല്‍ അലര്‍ട്ട് പുറപ്പെടുവിച്ചു.