Home app

രോഹിംഗ്യകളെ മടക്കി അയക്കുന്നതില്‍ മനുഷ്യാവകാശ ലംഘനം ഇല്ലെന്ന് രാജ്‌നാഥ് സിംഗ്

രോഹിംഗ്യകളെ ഇന്ത്യയില്‍നിന്നും മടക്കി അയക്കുന്നതില്‍ മനുഷ്യാവകാശ ലംഘനം കാണുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. രോഹിംഗ്യകള്‍ അനധികൃത കൂടിയേറ്റക്കാരാണ്. ഇവരെ ഇന്ത്യയില്‍നിന്നു തിരിച്ചയക്കുമെന്നും അദ്ദേഹം പറഞ്ഞു.

രോഹിംഗ്യകള്‍ അഭ്യയാര്‍ഥികള്‍ അല്ല. ഇവരെ തിരിച്ചെടുക്കാന്‍ മ്യാന്‍മാര്‍ സര്‍ക്കാര്‍ തയാറാണ്. അതിനാല്‍ ഇവരെ തിരിച്ച് അയക്കുന്നതില്‍ മനുഷ്യാവകാശ ലംഘനമില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

രോഹിംഗ്യന്‍ അഭയാര്‍ഥികളെ രാജ്യത്തുനിന്നും ഒഴിപ്പിക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അഭയാര്‍ഥികളെ ഇന്ത്യയില്‍ എത്തിക്കാന്‍ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ ബംഗാള്‍, ത്രിപുര, മ്യാന്‍മാര്‍ എന്നിവിടങ്ങള്‍ കേന്ദ്രികരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് ഐഎസ്, ഐഎസ്‌ഐ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രോഹിംഗ്യന്‍ കേസ് ഒക്ടോബര്‍ മൂന്നിന് സുപ്രീം കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് രാജ്‌നാഥ് സിംഗ് വിഷയത്തില്‍ നിലപാട് അറിയിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top