Home app

ഇന്ത്യയില്‍ സമാധാനവും മതസൗഹാര്‍ദവും അപകടത്തിലെന്ന് രാഹുല്‍ ഗാന്ധി

നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ഇന്ത്യയില്‍ മോദി ഭരണത്തിന്‍ കീഴില്‍ സമാധാനവും മതസൗഹാര്‍ദവും അപകടത്തിലായിരിക്കുകയാണെന്ന് ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ ഇന്ത്യന്‍ വംശജരുമായി കൂടിക്കാഴ്ച നടത്തവെ രാഹുല്‍ പറഞ്ഞു.

ലോകത്തിനു മുന്നില്‍ മോദി സര്‍ക്കാര്‍ ഇന്ത്യയെ നാണം കെടുത്തുകയാണ്. ഇന്ത്യയില്‍ ദിനംപ്രതി തൊഴിലില്ലായിമയും അസഹിഷ്ണുതയും വര്‍ധിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. എല്ലാ ദിവസവും 30,000ലധികം യുവാക്കള്‍ ജോലി തേടി ജോലി സ്ഥലത്തെത്തുന്നുണ്ട്. എന്നാല്‍ ഇതില്‍ 450 പേര്‍ക്കു മാത്രമാണ് ജോലി ലഭിക്കുന്നത്. ഇത് നമ്മുടെ രാജ്യത്തിനു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയാണെന്നും രാഹുല്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top