വ്യവസായി വി എം രാധാകൃഷ്ണനെതിരെ എന്‍ഫോഴ്സ്മെന്റ് നടപടി. മലബാര്‍ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ 23 കോടിയോളം മൂല്യമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടി. മലബാര്‍ സിമന്റ്സില്‍ എറ്റവും അഴിമതി നടന്ന 2004-2008 കാലയളവില്‍ സമ്പാദിച്ച ഹോട്ടല്‍, ഫ്ലാറ്റ് എന്നിവ കണ്ടുകെട്ടുന്ന സ്വത്തില്‍ ഉള്‍പ്പെടും.
ഈ കാലയളവില്‍ മലബാര്‍ സിമന്റ്സിലെ കരാറുകാരനായിരുന്നു രാധാകൃഷ്ണന്. 2004-08 കാലയളവില്‍ നടന്ന അഞ്ച് അഴിമതി കേസുകളില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ കേസുകളില്‍ 23 കോടിയോളം നഷ്ടമുണ്ടായതായി കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് നടപടി.