നടിയെ ആക്രമിച്ച കേസില്‍ കാവ്യാമാധവനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യും. ഇതിനുശേഷമായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക. ദിലീപിന്റെ സഹായി അപ്പുണ്ണിയെ കേസില്‍ പ്രതിയാക്കണമോയെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തില്ല. അടുത്തമാസം ആദ്യ ആഴ്ച കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. ഇതിനിടയില്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ വിചാരണത്തടവുകാരനായി ദിലീപിന് ജയിലില്‍ കഴിയേണ്ടി വരും. ഒക്ടോബര്‍ ഏഴാകുന്നതോടെ ദിലീപ് അറസ്റ്റിലായിട്ട് 90 ദിവസം പൂര്‍ത്തിയാകും. ഇതിന് മുമ്പ് കുറ്റപത്രം നല്കിയാല് സ്വാഭാവിക ജാമ്യമെന്ന അവകാശം ഇല്ലാതാകും.
നടിയെ ആക്രമിച്ച കേസില്‍ കാവ്യാമാധവനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യും
By
September 21, 2017 6:15 am