Home app

ഡെല്‍ഹിയില്‍ മുഖംമൂടി സംഘം വാന്‍ കൊള്ളയടിച്ച് 60 ലക്ഷം രൂപ കവര്‍ന്നു

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കരാവലില്‍ ബൈക്കിലെത്തിയ മുഖംമൂടി സംഘം വാന്‍ കൊള്ളയടിച്ച് 60 ലക്ഷം രൂപ കവര്‍ന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. സ്വകാര്യ കന്പനികള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് പണംശേഖരിച്ച് മടങ്ങുകയായിരുന്ന വാനില്‍നിന്നാണ് മോഷണം നടന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ വെടിയുതിര്‍ത്തശേഷമാണ് പണവുമായി അക്രമികള്‍ കടന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top