Latest News

സുരക്ഷാപരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ പൈലറ്റ് വേഷം കെട്ടിയ ആള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: വിമാനത്താവളത്തിലെ സുരക്ഷാപരിശോധനയില്‍നിന്നും രക്ഷപ്പെടാന്‍ ലുഫ്താന്‍സ എയര്‍ലൈന്‍സ് പൈലറ്റായി ആള്‍മാറാട്ടം നടത്തിയ ആള്‍ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നും എയര്‍ ഏഷ്യ  വിമാനത്തില്‍ കൊല്‍ക്കത്തയിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ഇയാള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലാകുന്നത്. വസന്ത് കുഞ്ച് നിവാസി രാജന്‍ മഹ്ബുബാനിയാണ് പിടിയിലായത്. ലുഫ്താന്‍സ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് 15 ഓളം വിമാനയാത്രകളാണ് ഇയാള്‍ സൗജന്യമായി നടത്തിയത്.

വിശദമായ അന്വേഷണത്തിന് രാജനെ ഡല്‍ഹി പോലീസിന് കൈമാറി. വ്യത്യസ്ത തൊഴില്‍മേഖലകളിലെ യൂണിഫോം ധരിച്ച് രാജന്‍ ഫോട്ടോകള്‍ എടുത്തിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.  വ്യോമയാനരംഗത്തെ കുറിച്ചുള്ള യുട്യൂബ് വീഡിയോകളും രാജന്‍ പുറത്തിറക്കിയിട്ടുണ്ട്. ബാങ്കോക്കില്‍നിന്നാണ് രാജന്‍ ലുഫ്താന്‍സയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കിയത്. സ്ഥിരമായി വിമാനയാത്ര ചെയ്യുന്നയാളാണെന്നും എളുപ്പത്തില്‍ സുരക്ഷാ പരിശോധന കഴിഞ്ഞുകിട്ടാനും സുരക്ഷാ ഏജന്‍സികളുടെയും വിമാനക്കമ്പനികളുടെയും പരിഗണന ലഭിക്കാനും അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ പൈലറ്റായി വേഷം മാറാറുണ്ടെന്നും രാജന്‍ പറഞ്ഞതായി ഡെപ്യൂട്ടി കമ്മീഷണര്‍ സഞ്ജയ് ഭാട്ടിയ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top