Latest News

ഇരുപത്തിരണ്ടുകാരിയെ ബലാല്‍സംഗം ചെയ്ത സഹോദരങ്ങള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഇരുപത്തിരണ്ടുകാരിയെ നാലു ദിവസം തടവിലാക്കി ബലാല്‍സംഗം ചെയ്ത സഹോദരങ്ങളെ അറസ്റ്റ് ചെയ്തു. ന്യൂഡല്‍ഹി അമര്‍ കോളനിയില്‍നിന്നുള്ള സഹോദരങ്ങളായ ശത്രുന്ദ, ഭരത് എന്നീ യുവാക്കളെയാണ് അറസ്റ്റ് ചെയ്തത്.

മാതാപിതാക്കളോട് പിണങ്ങിയാണ് ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിനിയായ യുവതി ജൂണ്‍ 16ന് ഡല്‍ഹിയിലെത്തുന്നത്. നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരു ദിവസം തങ്ങി പിറ്റേന്ന് ലജ്പത് നഗറില്‍ ജോലി അന്വേഷിച്ച് ഇറങ്ങി. ഒരു ചായക്കടയില്‍ ജോലിക്ക് കയറുകയും ചെയ്തു. എന്നാല്‍ അന്നുതന്നെ കടക്കാരന്റെ മക്കള്‍ യുവതിയെ വീട്ടിലേക്ക് കൊണ്ടുപോയി ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു. ഇവരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട യുവതി അയല്‍വാസിയുടെ വീട്ടില്‍ അഭയം തേടുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top