ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങി ബിഎസ്എന്‍എല്‍. സൗജന്യ ഫോണ്‍ കോളുകളോടെയാണ് ബിഎസ്എന്‍എല്‍ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നത്. 2000 രൂപയ്ക്കടുത്ത് വില വരുന്ന ഫോണ്‍ ഒക്ടോബറിലാണ് പുറത്തിറക്കുക. ലാവ, മൈക്രോമാക്സ് എന്നീ കമ്പനികളാണ് ഫോണ്‍ നിര്‍മിക്കുക. ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ബിഎസ്എന്‍എല്‍ ഫീച്ചര്‍ ഫോണിലേയ്ക്ക് തിരിയുന്നത്.
ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്ന 85 ശതമാനംപേരും അടുത്തതായി സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ താല്‍പര്യമില്ലാത്തവരാണെന്നാണ് മൊബൈല്‍ മാര്‍ക്കറ്റിങ് അസോസിയേഷന്റെ അടുത്തകാലത്തെ പഠനംവെളിപ്പെടുത്തുന്നത്. ഉപഭോക്താക്കള്‍ക്ക് സൗജന്യ ഫോണെന്ന ജിയോ ഓഫറിനെ മറികടക്കാനാണ് ബിഎസ്എന്‍എലിന്റെ ശ്രമം.