Latest News

ബിഎസ്എന്‍എല്‍ 13,500 കോടി രൂപയുടെ കടത്തില്‍;ശമ്പളം മുടങ്ങി;വന്‍ പ്രതിസന്ധി


രാജ്യത്തെ പൊതുമേഖലാ ടെലികോം സേവന ദാതാക്കളായ ബിഎസ്എന്‍എല്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ബിഎസ്എന്‍എല്‍ 13,500 കോടി രൂപയുടെ കടത്തിലൂടെയാണ് കടന്നു പോകുന്നത്. മിക്ക സര്‍ക്കിളുകളിലും ജീവനക്കാരുടെ ശമ്പളം മുടങ്ങിയിരിക്കുകയാണ്. നിരവധി ടവറുകളും മറ്റു സര്‍വീസുകളും നിശ്ചലമാണ്.

മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ വന്നതോടെയാണ് മറ്റു ടെലികോം കമ്പനികളെ പോലെ ബിഎസ്എന്‍എലും പ്രതിസന്ധിയിലായത്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ സേവനങ്ങള്‍ നല്‍കേണ്ടിവന്നതോടെ ബിഎസ്എന്‍എലിന്റെ വരുമാനം കുത്തനെ കുറഞ്ഞു. ലാന്‍ഡ് ലൈന്‍ കണക്ഷനില്‍ നിന്നുള്ള വരുമാനം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. അതേസമയം, പുതിയ ടെക്‌നോളജികളും ഓഫറുകളും നല്‍കുന്നതില്‍ ബിഎസ്എന്‍എല്‍ മറ്റു ടെലികോം കമ്പനികള്‍ക്ക് മുന്നില്‍ പരാജയപ്പെട്ടു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top