രണ്ട് ദിവസമായി തകരാറിലായിരുന്ന ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു. ഇന്ന് രാവിലെ മുതല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചുവെന്ന് ബിഎസ്എന്‍എലിന്റെ കൊച്ചി പബ്ലിക് റിലേഷന്‍ ഓഫീസര്‍ റോയി മണപ്പള്ളി കേരളവിഷന് ഓണ്‍ലൈനിനോട് പറഞ്ഞു.
കോയമ്പത്തൂരിലെ സെര്‍വറിലുണ്ടായ തകരാറാണ് പ്രശ്നം സൃഷ്ടിച്ചത്. ഇത് മൂലം വ്യാഴാഴ്ച രാത്രി മുതല്‍ പ്രിപെയ്ഡ്, പോസ്റ്റ് പെയ്ഡ് കണക്ഷനിലെ ഡാറ്റാസേവനങ്ങള് തടസ്സപ്പെട്ടിരുന്നു. ആയിരക്കണക്കിന് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട ബുദ്ധിമുട്ട് ഇപ്പോഴും പൂര്‍ണ്ണമായി ശരിയായിട്ടില്ലെന്നാണ് അവര്‍ പരാതിപ്പെടുന്നത്.