Home app

മെഡിക്കല്‍ പ്രവേശനം ; വിദ്യാര്‍ഥികളില്‍നിന്ന് ബ്ലാങ്ക് ചെക്ക് വാങ്ങരുതെന്ന് ജസ്റ്റിസ് രാജേന്ദ്രബാബു സമിതി

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഒന്നാം വര്‍ഷ എം.ബി.ബി.എസ് പ്രവേശനത്തിന് വിദ്യാര്‍ഥികളില്‍നിന്ന് ബ്ലാങ്ക് ചെക്ക് വാങ്ങരുതെന്ന് ജസ്റ്റിസ് രാജേന്ദ്രബാബു സമിതി. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് സമിതി നല്‍കി. വിദ്യാര്‍ഥികളില്‍ നിന്ന് ബ്ലാങ്ക് ചെക്ക് വാങ്ങുകയോ ആവശ്യപ്പെടുകയോ ചെയ്യരുത്. ബ്ലാങ്ക് ചെക്ക് വാങ്ങുന്നത് തലവരിപ്പണമായി കണക്കാക്കും. ഒരു വര്‍ഷത്തെ ബാങ്ക് ഗ്യാരണ്ടി മാത്രമേ വാങ്ങാവൂ എന്നും സമിതി വ്യക്തമാക്കി. ഒന്നില്‍ കൂടുതല്‍ വര്‍ഷത്തേക്ക് ബാങ്ക് ഗ്യാരണ്ടി ആവശ്യപ്പെടുന്നത് നിയമലംഘനമായി കണക്കാക്കുമെന്നും സമിതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തിന്റെ ഫീസ് നിര്‍ണയ സമിതി അധ്യക്ഷനാണ് ജസ്റ്റിസ് രാജേന്ദ്രബാബു. മെഡിക്കല്‍ പ്രവേശനത്തിന് പല കോളേജുകളും ബ്ലാങ്ക് ചെക്ക് ആവശ്യപ്പെടുന്നുവെന്ന് വിദ്യാര്‍ഥികളില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top