കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ പിന്തുണയര്‍പ്പിച്ച് നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കല്‍. ചടങ്ങില്‍ നൃത്തം അവതരിപ്പിച്ചതിന് ശേഷമാണ് അവള്‍ക്കൊപ്പം എന്ന് കുറിച്ചിരിക്കുന്ന ബാനറുമായി റിമ കല്ലിങ്കല്‍ വേദിയിലെത്തിയത്. കാണികള്‍ നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് റിമയുടെ ബാനറിനെ സ്വീകരിച്ചത്. സിനിമാ രംഗത്തുള്ള സ്ത്രീ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ സജീവ അംഗം കൂടിയായാണ് റിമ. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് മുന്നോടിയായി സംഘടനയുടെ നേതൃത്വത്തില്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് അംഗങ്ങള്‍ ഒപ്പുശേഖരണം നടത്തിയിരുന്നു. നിലമ്പൂര്‍ അയിഷയാണ് ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്തത്.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)