Home app

അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിസഭയില്‍ വന്നത് കൊണ്ട് ബി.ജെ.പിക്ക് കേരളത്തില്‍ ഒരു നേട്ടവുമുണ്ടാക്കാനാകില്ലെന്ന് കെഎം മാണി

അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിസഭയില്‍ വന്നത് കൊണ്ട് ബി.ജെ.പിക്ക് കേരളത്തില്‍ ഒരു നേട്ടവുമുണ്ടാക്കാനാകില്ലെന്ന് കെഎം മാണി. കണ്ണന്താനം കേന്ദ്രമന്ത്രിയായതുകൊണ്ട് കൊണ്ട് കേരളം മുഴുവന്‍ ബി.ജെ പി മയമാകുമെന്ന കരുതേണ്ട. കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രീയ പ്രബുദ്ധരാണ്. മതേതരത്വത്തിന് ഊന്നല്‍ നല്‍കുന്നവരാണ് ഇവിടെയുള്ളവര്‍. ബി.ജെ പി നയവുമായി ഒത്തു പോകാന്‍ ഇവിടെയുള്ളവര്‍ക്ക് സാധിക്കില്ലെന്നും കെ.എം മാണി പറഞ്ഞു.

പെട്രോള്‍വിലയുടെ അനിയന്ത്രിതമായ വര്‍ധനവ് പൊതുവിപണിയിലെ വിലക്കയറ്റത്തിന് കാരണമാകുന്നുവെന്നും കെഎം മാണി പറഞ്ഞു. പെട്രോളിന്റെ നികുതി വേണ്ടെന്ന് വെയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നോട്ട് നിരോധനം ഉദ്ദേശിച്ച ഫലം കണ്ടില്ല. കള്ളപ്പണം പിടിച്ചെടുക്കുന്നതിന് നോട്ട് നിരോധനം സഹായകരമായിരുന്നില്ല.

മോഡിയുടെ അഛാദിന്‍ ഇത്ര കാലം പിന്നിട്ടിട്ടും ജനങ്ങള്‍ക്ക് ഒരു നല്ല ദിനം പോലും കാണാനായില്ല. ജിഎസ്ടി വന്നിട്ടും നികുതി പിരിവ് കൂടിയിട്ടില്ല.എല്‍.ഡി.എഫിന്റെ മദ്യനയം മദ്യപന്‍മാരെ ശ്ലാഘിക്കുന്നതാണെന്നും, ക്ഷേമരാഷ്ട്ര സങ്കല്‍പ്പങ്ങള്‍ക്ക് ഉതകുന്നതല്ലെന്നും കെ എം മാണി കുറ്റപ്പെടുത്തി. സ്വാശ്രയ വിദ്യാഭ്യാസ മേഖല സര്‍ക്കാര്‍ വരേണ്യവര്‍ഗത്തിനായി നല്‍കിയെന്നും കെ എം മാണി ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top