Home app

ഇന്ന് ഉത്രാടം, തിരുവോണത്തെ വരവേല്‍ക്കാനൊരുങ്ങി കേരളം

നാടും നഗരവും ഉത്രാടപ്പാച്ചിലിന്റെ തിരക്കിലാണ്. ഓരോ മലയാളിയും മാവേലി മന്നനെ വരവേല്ക്കാനുള്ള തയാറെടുപ്പിലാണ് . എല്ലാം വാങ്ങിക്കൂട്ടാന്‍ ഇന്നുകൂടിയേ സമയമുള്ളൂ. ഉപ്പുതൊട്ട് കര്‍പ്പൂരംവരെ വാങ്ങാനും പൊന്നും പുതുവസ്ത്രങ്ങളും സ്വന്തമാക്കാനും കടകളായ കടകളിലൊക്കെ കയറിയിറങ്ങുകയാണ് കുടുംബസമേതം മലയാളികള്‍. ഓണം നാട്ടില്‍ ആഘോഷിക്കാന്‍ ജോലിത്തിരക്കുകള്‍ ഒഴിവാക്കി പറന്നെത്തിയവരും ധാരാളം.

നഗരങ്ങളിലെ പ്രധാന പാതകള്‍ വസ്ത്രവിപണിയുടെ തിരക്കിലായിക്കഴിഞ്ഞു. വിലക്കിഴിവും സൗജന്യവുമെല്ലാം മനസിലാക്കി മലയാളി കോടിമുണ്ടും പുടവയുമെല്ലാം ശേഖരിക്കുകയാണ്. തിരുവോണത്തലേന്ന് വിശ്രമിക്കാന്‍ മലയാളിക്ക് നേരമില്ല.

നിന്നുതിരിയാനിടമില്ലാത്ത തിരക്കാണെവിടെയും. പച്ചക്കറിക്കും പലവഞ്ജനത്തിനും മാത്രമല്ല തുണിത്തരങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തിനും പൊള്ളുന്ന വിലയാണെങ്കിലും ആവശ്യക്കാരുടെ തള്ളലിനു കുറവില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top