ഹജ്ജ് തീര്‍ഥാടനത്തിനിടെ ഇത്തവണ മരണമടഞ്ഞത് 39 പേരെന്ന് റിപ്പോര്‍ട്ട്. ഈജിപ്തില്‍ നിന്നും അള്‍ജീരിയയില്‍ നിന്നും എത്തിയവരാണ് ഇതില്‍ ഏറെയുമെന്നാണ് വിവരം. സൗദി ജനറല്‍ അഥോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സിനെ അധികരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചവരിലേറെയും വൃദ്ധരാണെന്നാണ് വിവരം.
മിനായിലെ ആശുപത്രിയില്‍ ഇതിനോടകം 2,200ലേറെപ്പേര്‍ ചികിത്സ തേടിയെന്നും റിപ്പോര്‍ട്ടുണ്ട്. കനത്ത ചൂടാണ് ഇവിടങ്ങളില്‍ കഴിഞ്ഞ കുറേ ദിവസമായി അനുഭവപ്പെടുന്നതെന്നും ഇതാണ് പലരെയും തളര്‍ത്തുന്നതെന്നും അധികൃതര്‍ അറിയിച്ചു.