ജമ്മു കാഷ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ശനിയാഴ്ച രാവിലെയാണ് സൈനികര്‍ക്കു നേരെ ഭീകരാക്രമണമുണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് സൈനിക വക്താവ് പറഞ്ഞു.
വെള്ളിയാഴ്ച ജമ്മു കാഷ്മീരിലെ പുഞ്ചില്‍ പാക്കിസ്ഥാന് സൈനികര്‍ നടത്തിയ വെടിവയ്പില്‍ ഒരു ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടിരുന്നു. യാതൊരു പ്രകോപനവും കൂടാതെ പാക് സൈനികര്‍ അതിര്‍ത്തിലംഘിച്ചു അക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.