Home app

നൈജീരിയയില്‍ വെള്ളപ്പൊക്കം; ഒരു ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

നൈജീരയയില്‍ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒരു ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു. ദുരിതബാധിതര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് പ്രസിഡന്റ് മുഹമ്മദ് ബുഹാരി അറിയിച്ചു. ആയിരക്കണക്കിന് വീടുകളും വെള്ളത്തിലടിയിലായെന്നും പ്രസിഡന്റ് ട്വിറ്ററിലൂടെ അറിയിച്ചു. ദുരിതബാധിത മേഖലകളില്‍ ആളുകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്യുമെന്നും പ്രസിഡന്റ് ബുഹാരി പറഞ്ഞു.

പലമേഖലകളിലും വെള്ളം താഴാതെ നില്‍ക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് നാട്ടുകാരുടെ പ്രതികരണം. 2012ലാണ് നൈജീരയിയില്‍ ശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായത്. അന്ന് നൂറ് കണക്കിന് ആളുകളാണ് മരിച്ചത്. വീടുകളും മറ്റും തകര്‍ന്നതിനെ തുടര്‍ന്ന് നിരവധിയാളുകളെ മാറ്റിപാര്‍പ്പിക്കേണ്ടിവന്നിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top