ജമ്മു കാഷ്മീരിലെ പൂഞ്ചില്‍ പാക്കിസ്ഥാന് നടത്തിയ വെടിവയ്പില്‍ രണ്ടു സൈനികര്‍ക്കു പരിക്കേറ്റു. പൂഞ്ചിലെ ബാലകോട് സെക്ടറിലാണ് അതിര്‍ത്തി ലംഘിച്ച് പാക് സേന വെടിവയ്പും ഷെല്ലാക്രമണവും നടത്തിയത്. അരമണിക്കൂര്‍ വെടിവയ്പ് നീണ്ടുനിന്നതായും സൈനിക വക്താവ് അറിയിച്ചു. ഷെല്ല് പൊട്ടിത്തെറിച്ചാണ് സൈനികര്‍ക്കു പരിക്കേറ്റത്.
ഈ വര്‍ഷം ഓഗസ്റ്റ് ഒന്നുവരെ 285 തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന് അക്രമണം നടത്തിയത്.