Home app

ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ക്ക് യൂണിഫോം ഒരുങ്ങുന്നു ; തയ്യാറാക്കുന്നത് കുടുംബശ്രീ

സംസ്ഥാനത്തെ എല്ലാ ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും യൂണിഫോം തയ്യാറാകുന്നു. ഭാഗ്യക്കുറി വകുപ്പിന്റേതാണ് തീരുമാനം. യൂണിഫോം ധരിച്ചു മാത്രമെ ഇനി ഭാഗ്യക്കുറി വില്‍ക്കാവൂ. ഓണത്തോടെ യുണിഫോം നിലവില്‍ വരും. ഭാഗ്യക്കുറി ക്ഷേമ ബോര്‍ഡാണ് ഇതു നടപ്പാക്കുന്നത്. ഒന്നരക്കോടി രൂപയാണ് ചെലവ്. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോറും ലോട്ടറി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എസ്.കാര്‍ത്തികേയനും ഇതുസംബന്ധിച്ച് കരാറില്‍ ഒപ്പുവെച്ചു.

50,000 യുണിഫോമാണ് ഏജന്റുമാര്‍ക്കും വില്‍പനക്കാര്‍ക്കുമായി തയ്ക്കുന്നത്. ഒരു യൂണിഫോമിന് 300 രൂപയാണ് കുടുബശ്രീയ്ക്ക് കൊടുക്കേണ്ടത്.
കുങ്കുമനിറമാണ് യുണിഫോമിന്. സാധാരണ വസ്ത്രത്തിന് പുറത്തുധരിക്കുന്ന ഓവര്‍ കോട്ടാണ് യൂണിഫോമായി തയ്യാറാക്കിയിരിക്കുന്നത്. ഓവര്‍ക്കോട്ടിന് മേല്‍ പരസ്യങ്ങളും ഉണ്ടാവും. യൂണിഫോമിനൊപ്പം പ്രത്യേക കുടകളും നല്‍കുന്നുണ്ട്.

വഴിയരികില്‍ ഭാഗ്യക്കുറി വില്‍ക്കുന്നവര്‍ യൂണിഫോം ധരിച്ച് കുടക്കീഴിലിരുന്ന് ഭാഗ്യക്കുറി വില്‍ക്കാം. നിലവില്‍ ക്ഷേമനിധിയില്‍ അംഗമായ 40,000 പേര്‍ക്ക് ആദ്യം യുണിഫോം നല്‍കും. സെപ്റ്റംബറോടെ എല്ലാവര്‍ക്കും യൂണിഫോം ലഭ്യമാകും. വികലാംഗര്‍ക്ക് മുച്ചക്രവാഹനത്തിനൊപ്പം കുടയും നല്‍കും. ഇത് വാഹനത്തില്‍ത്തന്നെ നിവര്‍ത്തി നിര്‍ത്തി ഭാഗ്യക്കുറി വില്‍ക്കാം. സര്‍ക്കാര്‍ ഭാഗ്യക്കുറി വില്‍പനക്കാരാണെന്ന തിരിച്ചറിയല്‍ (ഐഡന്റിറ്റി) കൊണ്ടുവരാനാണ് യൂണിഫോം നിര്‍ബന്ധമാക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top