Home app

ഏത് ഔദ്യോഗിക ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ തയ്യാര്‍;ടി.പി.സെന്‍കുമാര്‍

ഏത് ഔദ്യോഗിക ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് അറിയിച്ച് സര്‍ക്കാരിന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിന്റ കത്ത്. ഭരണ പരിഷ്‌കാര പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ കത്ത് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കൈമാറി. സര്‍വീസില്‍ നിന്നു വിരമിച്ചുകഴിഞ്ഞാല്‍, പുതിയ സര്‍ക്കാര്‍പദവികളില്‍ ജോലി ചെയ്യണമെങ്കില്‍ ഇത്തരത്തില്‍ സമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥയുണ്ട്.

അതേസമയം പുതിയ ഉത്തരവാദിത്തം ഒന്നും തല്‍ക്കാലം ഏറ്റെടുക്കുന്നില്ലെന്നായിരുന്നു സംസ്ഥാന പൊലീസ് മേധാവി പദവിയില്‍ നിന്നു വിരമിച്ച സമയത്ത് സെന്‍കുമാര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. അതിനിടെയാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി സെന്‍കുമാറിനെ നിയമിക്കാനുള്ള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ സമിതിയുടെ ശുപാര്‍ശ വരുന്നത്.

അതോടൊപ്പം ഈ പട്ടിക റദ്ദാക്കണമെന്നും പുതിയതായി തെരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതു കേന്ദ്രസര്‍ക്കാരാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top