പറവൂര്‍ വടക്കേക്കരയില്‍ മതവിദ്വേഷം പടര്‍ത്തുന്ന ലഘുലേഖ വീടുകളില്‍ വിതരണം ചെയ്ത 18 പേര് കസ്റ്റഡിയില്‍. ഗ്ലോബല്‍ ഇസ്ലാമിക് ഫൗണ്ടേഷന്റെ പേരിലാണ് ലഘുലേഖ വിതരണം ചെയ്തിരുന്നത്.
കസ്റ്റഡിയിലെടുത്തവരെ ആലുവ ഡിവൈഎസ്പി വിശദമായി ചോദ്യം ചെയ്യുകയാണ്. ഈ മാസം 15ന് കോട്ടയത്തും ഇതേ ലഘുലേഖ വിതരണം ചെയ്തതായും സൂചനയുണ്ട്.