Breaking News

മദ്യത്തിന്റെ പേരിൽ തർക്കം: മകന്റെ വെട്ടേറ്റ് അച്ഛൻ മരിച്ചു

കൊച്ചി: മദ്യത്തിന്റെ പേരിലുണ്ടായ വഴക്കിനെ തുടർന്ന് അച്ഛനെ മകൻ വെട്ടിക്കൊന്നു. ചേരാനല്ലൂരിലാണ് സംഭവമുണ്ടായത്. വിഷ്ണുപുരം സ്വദേശി ഭരതനാണ് മരിച്ചത്. മകൻ വിഷ്ണുവാണ് അച്ഛനെ വെട്ടിയത്.

വിഷ്ണു വാങ്ങിവെച്ച മദ്യം അച്ഛൻ എടുത്തതിനെ ചൊല്ലിയാണ് ഇരുവരും തർക്കത്തിലായത്. തുടർന്ന് ഇരുവരും പരസ്പരം വെട്ടുകയായിരുന്നു. വിഷ്ണുവിന്റെ വെട്ടേറ്റ് ഭരതന്റെ കുടൽ പുറത്തുവന്നിരുന്നു. വിഷ്ണുവിന്റെ തലയ്ക്കും ​വെട്ടേറ്റു.

ഇന്നലെ വൈകിട്ടോടെയാണ് അച്ഛനും മകനും ഏറ്റമുട്ടിയത്. തുടർന്ന് ഇരുവരേയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഭരതൻ മരിച്ചത്. ചേരാനെല്ലൂർ പൊലീസ് കേസെടുത്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top