Home app

വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ഇനി മുതല്‍ വെബിലും

വാട്‌സ്ആപ്പ് ഡെസ്‌ക് ടോപ്പ് വേര്‍ഷനായ വെബിലും സ്റ്റാറ്റസ് അവതരിപ്പിച്ച് കമ്പനി. വെബില്‍ ഉപഭോക്താക്കളുടെ പ്രൊഫൈല്‍ ചിത്രത്തിന് സമീപത്തായാണ് ഇനി മുതല്‍ സ്റ്റാറ്റസ് കാണുന്നതിനുള്ള ഐക്കണ്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ വാട്ട്‌സ്ആപ്പ് ഫ്രണ്ട്‌സിന്റെ സ്റ്റാറ്റസ് കാണാം.

വാട്‌സ് ആപിന്റെ പുതിയ സംവിധാന പ്രകാരം ഫോട്ടോ, ജിഫ്, വീഡിയോ, ഇമോജി എന്നിവ സ്റ്റാറ്റസായി നല്‍കാം. പണമിടപാടുകള്‍ക്കുള്ള സൗകര്യവും കൂടി ഉടന്‍ തന്നെ വാട്ട്‌സ്ആപ്പില്‍ എത്തുമെന്നാണ് സൂചന. ഇന്ത്യയില്‍ അടക്കം ഇതിന്റെ ലൈസന്‍സ് പോലുള്ള നടപടി ക്രമങ്ങള്‍ ഇതിനകം വാട്ട്‌സ്ആപ്പ് പൂര്‍ത്തിയാക്കി കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top