Home app

പിസി ജോര്‍ജിന്റെ പ്രസ്താവനകളില്‍ ദുഖവും അമര്‍ഷവുമുണ്ടെന്ന് അക്രമിക്കപ്പെട്ട നടി

പി.സി.ജോര്‍ജിന്റെ പ്രസ്താവനകള്‍ക്കെതിരെ ആക്രമണത്തിനിരയായ നടി. തനിക്കെതിരെ പി.സി ജോര്‍ജ് നടത്തുന്ന പ്രസ്താവനകളില്‍ ദുഃഖവും അമര്‍ഷവും ഉണ്ടെന്ന് നടി വനിതാ കമ്മീഷനെ അറിയിച്ചു. കഴിഞ്ഞ ദിവസം വനിതാ കമ്മീഷന്‍ അധ്യക്ഷ വീട്ടിലെത്തിയപ്പോഴാണ് നടി ഇത്തരത്തില്‍ മൊഴി നല്‍കിയത്. തനിക്കെതിരെ തുടര്‍ച്ചയായുള്ള പ്രസ്താവനകള്‍ വേദനിപ്പിക്കുന്നതാണ്. മറ്റൊരു സ്ത്രീക്കും ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടാകരുത്. ഒരു ജനപ്രതിനിധിയില്‍ നിന്ന് ഇങ്ങനെയുള്ള പ്രസ്താവന പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടി മൊഴി നല്‍കി.

അതേ സമയം ഇക്കാര്യങ്ങള്‍ വനിതാ കമ്മീഷന്‍ രേഖപ്പെടുത്തിയിട്ടില്ല. തുടര്‍ നടപടികള്‍ കൈക്കൊള്ളുന്നത് വനിതാ കമ്മീഷന്‍ സ്വമേധയാ ആണെന്നത് കൊണ്ടാണ് ഇക്കാര്യങ്ങള്‍ സാങ്കേതികമായി രേഖപ്പെടുത്താത്തത് എന്നാണ് വിവരം.

സംഭവവുമായി ബന്ധപ്പെട്ട കേസുകളുമായി മുന്നോട്ട് പോകുന്ന ചലചിത്ര രംഗത്തെ വനിതാ കൂട്ടായ്മയോടൊപ്പം താനും ഉണ്ട്. വനിതാ കമ്മീഷനും സര്‍ക്കാരും വനിതാ കൂട്ടായ്മയും എടുക്കുന്ന എല്ലാ തീരുമാനങ്ങളിലും ഉറച്ച് നില്‍ക്കുമെന്നും നടി കമ്മീഷന്‍ അധ്യക്ഷക്ക് ഉറപ്പ് നല്‍കി. പി.സി.ജോര്‍ജിന്റെ പ്രസ്താവനക്കെതിരെ നടി നേരത്തെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top