Home app

രാഹുലിന്റേത് മാധ്യമ ശ്രദ്ധ നേടാനുള്ള ശ്രമമെന്ന് ബിജെപി

മോദിയുടെ ജനപ്രീതി ഉള്‍ക്കൊള്ളാനാകാത്തതുകൊണ്ടാണ് പാര്‍ട്ടിക്കും ആര്‍എസ്എസിനുമെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രസ്താവന നടത്തുന്നതെന്ന് ബിജെപി. മാധ്യമ ശ്രദ്ധ നേടാനുള്ള ശ്രമമാണിതെന്നും ബിജെപി നേതാവ് ജിവിഎല്‍ നരസിംഹ റാവു പറഞ്ഞു.

ആര്‍എസ്എസിനെ വിമര്‍ശിക്കുന്ന രാഹുലിനെതിരെ ബിജെപി നേതാവ് എസ് പ്രകാശും രംഗത്തെത്തി. ശംഗടനയ്‌ക്കെതിരെ എന്തെങ്കിലും പരാമര്‍ശം നടത്തുന്നതിന് മുന്‍പ് രാഹുല്‍ ആര്‍എസ്എസിന്റെ ചരിത്രം വായിക്കണം.രാജ്യസ്‌നേഹത്തിനെകുറിച്ചോ ആര്‍എസ്എസ് നടത്തിയ ത്യാഗങ്ങള്‍ എന്താണെന്നോ രാഹുലിന് അറിയില്ല. പരാമര്‍ശങ്ങള്‍ നടത്തുന്നതിന് മുന്‍പ് രാഹുല്‍ ചരിത്രം പഠിക്കമമെന്നും പ്രകാശ് കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top