ചൈനീസ് പ്രകോപനങ്ങളുടെ പശ്ചാത്തലത്തില്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത് ലഡാക്ക് സന്ദര്‍ശിക്കുന്നു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി റാവത്ത് ഞായറാഴ്ച ലഡാക്കിലേക്ക് പുറപ്പെടും.
അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സന്ദര്‍ശനം. കഴിഞ്ഞ ദിവസം ലഡാക്കിലെ പാന്‍ഗോംഗ് അതിര്‍ത്തിയില്‍ അതിക്രമിച്ചു കടക്കാനുള്ള ചൈനയുടെ ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇരുവിഭാഗം സൈനികരും കല്ലേറ് നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് റാവത്ത് ലഡാക്ക് സന്ദര്‍ശിക്കുന്നത്.