Home app

വിനായകന്റെ മരണം ; ക്രൈംബ്രാഞ്ച് അന്വേഷണം ത്വരിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം ആത്മഹത്യ ചെയ്ത ദളിത് യുവാവ് വിനായകന്റെ മരണം സംബന്ധിച്ച് നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കെ വി അബ്ദുള്‍ ഖാദറുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കേസിന്റെ ഗൗരവം പരിഗണിച്ച് ക്രൈംബ്രാഞ്ചിനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ്. കൂടാതെ ഗുരുവായൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ. ബാലകൃഷ്ണന്‍, പാവറട്ടി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ അരുണ്‍ ഷാ എന്നിവര്‍ക്കെതിരെ തൃശ്ശൂര്‍ റെയ്ഞ്ച് ഐ.ജി.യുടെ ഉത്തരവ് പ്രകാരം അച്ചടക്ക നടപടിക്ക് ഉത്തരവായിട്ടുണ്ട്.

പോലീസ് സ്റ്റേഷനില്‍ വച്ച് ക്രൂരമായ മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്നാണ് വിനായകന്‍ ആത്മഹത്യ ചെയ്തതെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പാവറട്ടി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ശ്രീജിത്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ (ഗ്രേഡ്) സാജന്‍ എന്നിവരെ തൃശ്ശൂര്‍ ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം അന്വേഷണവിധേയമായി സസ്പെന്റ് ചെയ്യുകയും ഇവര്‍ക്കെതിരെ വാടാനപ്പള്ളി പോലീസ് സ്റ്റേഷനില്‍ ക്രൈം നം.826/2017 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top