Home app

രാജേഷിന്റെ കൊലപാതകം ക്രൂരമായ രീതിയിലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കൊലപാതകം ക്രൂരമായ രീതിയിലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാജേഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം ശ്രീകാര്യത്ത് നടന്ന അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുഃഖകരമായ ഒരു സാഹചര്യത്തിലാണ് ഇന്ന് നാം ഇവിടെ ഒന്നിച്ചു ചേര്‍ന്നിരിക്കുന്നത്. കേരളത്തില്‍ അക്രമങ്ങള്‍ക്ക് വിധേയരായ പാര്‍ട്ടി പ്രവര്‍ത്തകരെ കാണുക എന്ന ഉദ്ദേശത്തോടെയാണ് ഇവിടെ എത്തിച്ചേര്‍ന്നത്. സിപിഎം അക്രമണത്തില്‍ കൊല്ലപ്പെട്ട രാജേഷിന്റെ വീട് സന്ദര്‍ശിക്കുകയും കുടുംബാംഗങ്ങളെ കാണുകയും ചെയ്തു. ക്രൂരത എല്ലാ അതിര്‍ത്തികളെയും ലംഘിച്ചിരിക്കുകയാണ്. ബിജെപിയുടെ എല്ലാ സംവിധാനങ്ങളും കേരളത്തിലെ പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ആദര്‍ശത്തിനനുസരിച്ച് പ്രവര്‍ത്തിക്കുക എന്ന തെറ്റ് മാത്രമാണ് രാജേഷ് ചെയ്തത്. ആര്‍ക്കെതിരായി ഒരുവിധത്തിലും പ്രവര്‍ത്തിക്കാതെയാണ് രാജേഷ് കൊല്ലപ്പെട്ടത്. രാജ്യത്തിന്റെ ശത്രുക്കള്‍ പോലും ഇത്തരം ക്രൂരത ചെയ്യില്ല. കേരള സര്‍ക്കാരിന്റെ ശ്രദ്ധ എതിര്‍ രാഷ്ട്രീയ ശക്തികളെ ഉന്മൂലനം ചെയ്യുന്നതിലാണ്. സംസ്ഥാനത്ത് അക്രമങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ സര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top