കൊച്ചിയില്‍ അക്രമിക്കപ്പെട്ട നടിക്കെതിരായ മോശം പരാമര്‍ശത്തില്‍ പിസി ജോര്‍ജ്ജിനെതിരെ നിയമ നടപടി സ്വീകരിക്കാമെന്ന് നിയമോപദേശം. ഇതു സംബന്ധിച്ച് ലീഗല്‍ ഓഫീസര്‍ വനിതാ കമ്മീഷനു നിയമോപദേശം നല്കി. ഓഗസ്റ്റ് ഒമ്പതിന് ചേരുന്ന വനിത കമ്മീഷന് യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് സൂചന.
ജോര്‍ജ്ജിനെതിരെ കേസെടുക്കുന്ന കാര്യത്തില്‍ വനിതാ കമ്മീഷന് കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. വനിതാ കമ്മീഷന് സ്വമേധയാ ആണ് നടപടി സ്വീകരിച്ചത്.