Home app

പ്രവാസി യുവാവിന്റെ പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ബിജെപി നേതാക്കള്‍ അറസ്റ്റില്‍

പ്രവാസി യുവാവിന്റെ പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നാല് ബിജെപി നേതാക്കള്‍ അറസ്റ്റില്‍. ഇല്ലാത്ത അപകടത്തിന്റെ പേരില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മര്‍ദ്ദിച്ചെന്നും ബലം പ്രയോഗിച്ച് മുദ്ര പത്രത്തില്‍ ഒപ്പിടുവിച്ചെന്നുമാണ് പരാതി. പേരമ്പ്ര സ്വദേശി ഷംസീറിന്റഎ പരാതിയിലാണ് അറസ്റ്റ്.

ഷംസീര്‍ സഞ്ചരിച്ച കാര്‍ ബിജെപി നേതാവ് ശ്യാമിന്റെ ഓട്ടോയില്‍ ഇടിച്ചെന്ന ആരോപണത്തോടെയാണ് സംഭവങ്ങളുടെ തുടക്കം. ഓട്ടോ തകര്‍ന്നെന്ന് കാണിച്ച് ശ്യാം പരാതി നല്‍കി. പിന്നീട് പരാതി പിന്‍വലിക്കാന്‍ 70,000 രൂപ ആവശ്യപ്പെടുകയായിരുന്നവത്രെ. ഇതിന് സമ്മതിക്കാതിരുന്ന്പപോള്‍ മര്‍ദ്ദിക്കുകയും ബലം പ്രയോഗിച്ച് മുദ്രപത്രത്തില്‍ ഒപ്പിവിടുവിച്ചെന്നും ഷംസീര്‍ പറയുന്നു.

ഇപ്പോള്‍ ഭീഷണി മൂലം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണെന്ന് ഷംസീര്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top