Home app

സര്‍വീസ് അനുഭവങ്ങള്‍ എഴുതുന്നവര്‍ പെന്‍ഷനും ഉപേക്ഷിക്കട്ടെയെന്ന് ജി സുധാകരന്‍

സര്‍വീസ് അനുഭവങ്ങള്‍ പുസ്തകമാക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്‍. വിരമിച്ച ശേഷം സര്‍വ്വീസ് അനുഭവങ്ങള്‍ എഴുതണമെന്നുള്ളവര്‍ പെന്‍ഷന്‍ വേണ്ടെന്നുവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ താനും മുഖ്യമന്ത്രിയും നാലു വര്‍ഷത്തിനു ശേഷം സര്‍വീസ് അനുഭവങ്ങള്‍ പുസ്തകമാക്കാന്‍ പുറപ്പെട്ടാല്‍ സ്ഥിതി എന്താകുമെന്നും മന്ത്രി ചോദിച്ചു.

നേരത്തെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന തന്റെ ആത്മകഥയുടെ രണ്ടാം ഭാഗം പൂര്‍ത്തിയാക്കുന്നതിന് അനുമതി തേടി ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസ് ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് കത്തു നല്‍കിയിരുന്നു.

എന്നാല്‍ തോമസ് ജേക്കബ് ആത്മകഥയുടെ ഒന്നാം ഭാഗത്തില്‍ നിരവധി തവണ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്ന് നളിനി നെറ്റോ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കാനിരിക്കെയാണ് രണ്ടാം ഭാഗം പൂര്‍ത്തിയാക്കുന്നതിന് ജേക്കബ് തോമസ് അനുമതി തേടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top